കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തി. ഐ.സി ബാലകൃഷ്ണനോടൊപ്പമാണ് അന്വേഷണ സംഘം ബത്തേരിയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ അന്വേഷണ സംഘം ചില രേഖകള്‍ പരിശോധിച്ചു. മുക്കാല്‍ മണിക്കൂറോളം എം.എല്‍.എയുടെ വീട്ടിലെ രേഖകള്‍ പരിശോധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്ന എം.എല്‍.എയുടെ മൊഴിയില്‍ എത്രത്തോളം കഴമ്പുണ്ടെന്നതാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.എം. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന ആത്മഹത്യ കുറിപ്പ് അദ്ദേഹം […]
Source link
എന്‍.എം.വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്
Date: