ഗസ സിറ്റി: വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും ഗസ മുനമ്പിൽ ആക്രമണം തുടർന്ന് ഇസ്രഈൽ. വെള്ളിയാഴ്ച മധ്യ ഗസയിലുണ്ടായ വിവിധ ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ദേർ അൽ ബലാഹിലെ ബുറൈജ് അഭയാർഥി ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാല് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ക്യാമ്പിനുള്ളിലെ സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ദേർ അൽ ബലാഹ് നഗരത്തിന്റെ പ്രവേശന കവാടത്തിന് സമീപമുണ്ടായ മറ്റൊരു […]
Source link
വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും മധ്യ ഗസയിൽ വീണ്ടും ഇസ്രഈൽ ഡ്രോൺ ആക്രമണം; ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടു
Date:





