ജനീവ: ഇന്ത്യയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ നടന്ന പൊലീസ് നടപടികളെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധര്‍ അപലപിച്ചു. പൊലീസ് നടത്തുന്ന അമിതാധികാരപ്രയോഗത്തില്‍ മനുഷ്യാവകാശ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചതായും യു.എന്‍ മനുഷ്യാവകാശ വിഭാഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കാനും സംരക്ഷിക്കാനും നടപ്പിലാക്കാനും ഇന്ത്യന്‍ അധികൃതരോട് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധര്‍് ആവശ്യപ്പെട്ടു. ഈ പ്രതിഷേധങ്ങള്‍ക്കിടയിലും മുന്‍പ് നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. […]
Source link
ദല്‍ഹിയിലെ പ്രതിഷേധങ്ങള്‍: പൊലീസ് അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്‍
Date:





