ന്യൂദൽഹി: പ്രമുഖ രാഷ്ട്രീയ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഇന്ത്യയിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 28 തിങ്കളാഴ്ച മുതലാണ് അക്കൗണ്ട് രാജ്യത്ത് ലഭ്യമല്ലാതായത്. 2023-ൽ പ്രസിദ്ധീകരിച്ചതടക്കമുള്ള അദ്ദേഹത്തിന്റെ മുൻകാല കാർട്ടൂണുകൾക്കും ഇൻസ്റ്റാഗ്രാം ഇപ്പോൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഐ.ടി ചട്ടങ്ങൾ അനുസരിച്ചുള്ള നിയമപരമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് അക്കൗണ്ട് താത്ക്കാലികമായി നിയന്ത്രിച്ചിരിക്കുന്നതെന്നാണ് പേജിൽ കാണിക്കുന്ന സന്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട വിവരങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സൗത്ത് ഫസ്റ്റ് മാധ്യമത്തിനായി […]
Source link
മോദിയെ വിമർശിച്ചതിന് പിന്നാലെ നടപടി; കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം പേജ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു
Date:





