തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. കെ.എസ് ശബരീനാഥനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോർപ്പറേഷനിലെ ഭരണ പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് മാർച്ച് സംഘടിപ്പിച്ചത്. ഈ കേസിൽ മേരി പുഷ്പത്തെ രണ്ടാം പ്രതിയായും, കണ്ടാലറിയാവുന്ന 200 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും തടസ്സമുണ്ടാക്കി എന്നതാണ് എഫ്.ഐ.ആറിലെ പ്രധാന ആരോപണം. കോർപ്പറേഷനു മുന്നിൽ എൽ.ഡി.എഫ് നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിനെതിരെയും മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. […]
Source link
തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള യു.ഡി.എഫ് മാർച്ചിൽ ശബരീനാഥനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്
Date:





