ആലപ്പുഴ: കായംകുളം വളളിക്കുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പിടികൂടി മൃഗാശുപത്രിയിലേക്ക് മാറ്റിയ നായ നേരത്തെ ചത്തിരുന്നു. ചേര്‍ത്തലയില്‍ നിന്നെത്തിയ പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് നായയെ പിടികൂടിയത്. നിലവില്‍ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേര്‍ വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. വെളളിയാഴ്ചയാണ് ഈ ആറ് പേരും നായയുടെ ആക്രമണം നേരിട്ടത്. ഗംഗാധരന്‍, സഹോദരന്‍ രാമചന്ദ്രന്‍, ഹരികുമാര്‍, മറിയാമ്മ, രാജന്‍ (70) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഗംഗാധരന്‍, മറിയാമ്മ എന്നിവരുടെ മൂക്കിനും മുഖത്തുമാണ് […]
Source link
ആലപ്പുഴയില്‍ ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; പരിക്കേറ്റവര്‍ ചികിത്സയില്‍
Date: