പൂനെ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ ഞായറാഴ്ചയോടെ 101 കടന്നതായി റിപ്പോര്‍ട്ട്. സംശയാസ്പദമായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സോലാപൂരിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട വ്യക്തിക്ക് അണുബോധ ഉണ്ടായിട്ടുള്ളതായും രോഗം ബാധിച്ച് മരണപ്പെട്ടതാണെന്നുമുള്ള സംശയമുള്ളതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സോലാപൂരില്‍ ഉള്‍പ്പെടെ പൂനെ, പിംപ്രി ചിഞ്ച്വാഡ്, പൂനെ റൂറല്‍ എന്നിവിടങ്ങളിലും ഗില്ലന്‍ ബാരി സിന്‍ഡ്രോം ആണെന്ന് സംശയിക്കുന്ന കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 101 പേരാണ് ചികിത്സയിലുള്ളത്. […]
Source link
മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 101 ആയി
Date: