23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

Malayalam

കശ്മീരില്ലാത്ത ഭൂപടം: കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ കേസ്

കോഴിക്കോട്: കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ആശുപത്രി നിര്‍മിച്ച ഡോക്യുമെന്ററിയില്‍ കശ്മീരില്ലാത്ത ഭൂപടം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എലത്തൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ്...

ട്രെയിന്‍ ടിക്കറ്റ്‌ നിരക്കില്‍ വര്‍ധന; ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍

  ന്യൂദല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ജനറല്‍ ക്ലാസ് യാത്രയ്ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമുണ്ടാകില്ല....

ദല്‍ഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സപ്രസ് ചോര്‍ന്നൊലിക്കുന്നു; ദുരനുഭവം പങ്കുവെച്ച് യാത്രക്കാര്‍

ന്യൂദല്‍ഹി: ദല്‍ഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ചോര്‍ന്നൊലിക്കുന്നതായി പരാതി. ട്രെയിനിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങി അത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നതിന്റെ വീഡിയോ ഒരു യാത്രക്കാരന്‍ പങ്കുവെച്ചതോടെയാണ് യാത്ര ദുരിതം ചര്‍ച്ചയായത്. ദര്‍ശില്‍ മിശ്ര...

അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമര്‍ശം; വൈദേശിക നയങ്ങള്‍ വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ ഭരണഘടന ഉണ്ടാവില്ലായിരുന്നെന്ന് മുഖ്യമന്ത്രി; തമിഴിനോടുള്ളത് വ്യാജ വാത്സല്യമെന്ന് സ്റ്റാലിനും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും. ഇംഗ്ലീഷ് പഠിക്കരുതെന്ന് പറയുന്നത് വൈവിധ്യം ഇല്ലാതാക്കാനാണെന്നും വൈദേശിക നയങ്ങള്‍ വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ ഭരണഘടന പോലും...

ജമാഅത്തെ ഇസ്‌ലാമി വഖഫ് റാലിയില്‍ ഹസനുല്‍ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും ചിത്രം ഉപയോഗിച്ചതിനെ ഞങ്ങള്‍ ചോദ്യം ചെയ്തു: എം.കെ. മുനീര്‍

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി വഖഫ് റാലിയില്‍ ഹസനുല്‍ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും ചിത്രം ഉപയോഗിച്ചതിനെ ലീഗ് ചോദ്യം ചെയ്തിരുന്നെന്ന് എം.കെ. മുനീര്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രവുമായി ചേര്‍ന്ന് പോകുന്നതല്ലെന്നും അവര്‍...