വാഷിങ്ടണ്‍: ലെബനനില്‍ ഇസ്രഈലും ഹിസ്ബുല്ലയും സംഘര്‍ഷം കുറയ്ക്കാന്‍ ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ശേഷവും ഇസ്രഈല്‍ ആക്രമണങ്ങള്‍ ലെബനനില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ പ്രഖ്യാപനം വന്ന ശേഷവും തെക്കന്‍ ലെബനനില്‍ എട്ട് പേര്‍ എങ്കിലും കൊല്ലപ്പെട്ടതായി ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി (എന്‍.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഡ്രോണ്‍ ആക്രമണങ്ങളിലായാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലെബനനില്‍ ഹിസ്ബുല്ലയും ഇസ്രയേലും ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ട്രംപ് നേരത്തെ […]
Source link
ലെബനന്‍: ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രഈല്‍ ആക്രമണം തുടരുന്നു
Date:





