കവരത്തി: ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നതായി വിവരം. മലയാളം മീഡിയമായിരുന്ന ജെ.ബി സ്‌കൂള്‍ അടച്ചുപൂട്ടിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. നിലവില്‍ ആന്ത്രോത്തിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജെ.ബി സ്‌കൂള്‍ മറ്റൊരു സ്‌കൂളുമായി ലയിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളും പ്രതിഷേധ രംഗത്തുണ്ട്. മൂന്ന് കിലോമീറ്റര്‍ അകലെയായാണ് പുതിയ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. യാത്ര അസൗകര്യങ്ങളുള്ള മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രതിസന്ധിയുണ്ടാക്കും. ലക്ഷദ്വീപിലെ അഗത്തി, ആന്ത്രോത്ത് എന്നിവിടങ്ങളിലെ രണ്ട് സ്‌കൂളുകളാണ് മറ്റൊരു സ്‌കൂളുമായി ലയിപ്പിച്ചത്. നടപടിക്ക് പിന്നാലെ […]
Source link
രണ്ട് മലയാളം മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പ്രതിഷേധം
Date:





