സ്പെയിനിലെ ലാ ലിഗയിൽ റയൽ മഡ്രിഡിന് വൻ തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ജിറോണയാണ് റയലിനെ അട്ടിമറിച്ചത്. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള റയലിനെതിരെ കൂറ്റൻ ജയം നേടിയ ജിറോണ ഒമ്പതാം സ്ഥാനക്കാരാണ്.
അർജന്റൈൻ ഫോർവേഡ് വാലന്റിൻ കാസ്റ്റെയാനോസിന്റെ തകർപ്പൻ പ്രകടനമാണ് ജിറോണയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. ജിറോണ നേടിയ നാല് ഗോളും വാലന്റീന്റെ വകയായിരുന്നു. റയലിനായി വിനിഷ്യസ് ജൂനിയും ലൂക്കാസ് വാസ്ക്വസുമാണ് ഗോളുകൾ നേടിയത്. 31 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് റയലിനിപ്പോഴുള്ളത്. ഒന്നാമതുള്ള ബാഴ്സലോണയ്ക്ക് 30 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുണ്ട്.
അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരങ്ങളിൽ വോൾവ്സ് എതിരില്ലാത്ത രണ്ട് ഗോളിന് ക്രിസ്റ്റൽ പാലസിനേയും ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിന് ഫുൾഹാമിനേയും വീഴ്ത്തി. അതേസമയം ലെസ്റ്റർ സിറ്റി-ലീഡ്സ് യുണൈറ്റഡ് മത്സരം ഇരുടീമുകളും ഓരോ ഗോൾ വീത നേടി സമനിലയിലാക്കി.