ന്യൂദൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട് സർക്കാരിന് കനത്ത തിരിച്ചടി. ബാക്കിയുള്ള 11 ടി.എം.സി വെള്ളം ഉടൻ വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിൽ വീണ്ടും പുതിയ അപേക്ഷകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച കോടതി, അഭിഭാഷകർക്കായി പാഴാക്കാൻ തമിഴ്‌നാട് സർക്കാരിന്റെ പക്കൽ ധാരാളം പണമുണ്ടെന്ന് തോന്നുന്നുവെന്നും പരിഹസിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് സിങ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വെള്ളിയാഴ്ച തുറന്ന കോടതിയിൽ ഉത്തരവ് പുറപ്പെടുവിച്ചത്. […]
Source link
കാവേരി ജലതർക്കം: തമിഴ്‌നാടിന്റെ ഹരജി തള്ളി സുപ്രീം കോടതി
Date:





