ഗസ സിറ്റി: ഗസയില്‍ അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ സുരക്ഷിതമായ പാര്‍പ്പിടമില്ലാതെ കഴിയുകയാണെന്ന് യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ‘സേവ് ദി ചില്‍ഡ്രന്‍’. ഇസ്രഈല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് കുട്ടികള്‍ പാര്‍പ്പിടമില്ലാതെ കഴിയാന്‍ കാരണമെന്നും സംഘടന ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഗസയില്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന പതിനായിരക്കണക്കിന് കൂടാരങ്ങള്‍ കൊടുങ്കാറ്റിനെയും മഴയെയും തുടര്‍ന്ന് വെള്ളത്തിനടിയിലായിരിക്കുകയാണ്. തകര്‍ന്ന കൂടാരങ്ങളിലും താത്കാലിക ഷെല്‍ട്ടറുകളിലുമായി അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ ശൈത്യകാലത്തെ നേരിടുകയാണെന്ന് സേവ് ദി ചില്‍ഡ്രന്‍ ചൂണ്ടിക്കാട്ടി. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പലരും മാലിന്യങ്ങള്‍ കത്തിക്കുകയാണ്. […]
Source link
ഇസ്രഈലിന്റെ നിയന്ത്രണങ്ങള്‍: ഗസയില്‍ അഞ്ച് ലക്ഷം കുട്ടികള്‍ സുരക്ഷിതമായ പാര്‍പ്പിടമില്ലാതെ കഴിയുന്നു: സേവ് ദി ചില്‍ഡ്രന്‍
Date:





