ടെഹ്റാന്‍: അമേരിക്കയുടെയും ഇസ്രഈലിന്റെയും ഭാഗത്തുനിന്ന് ഏത് തരത്തിലുള്ള ഭീഷണിയുണ്ടായാലും ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ഉടന്‍ തിരിച്ചടിക്കാന്‍ ഇറാന്‍ സായുധസേനയോട് ഉത്തരവിട്ട് പരമോന്നത നേതാവ് മൊജ്തബ ഖാംനഇ. ശത്രുക്കളുടെ പുതിയ സൈനിക, ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള സമയവും വ്യവസ്ഥകളും ഇറാന്‍ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക ടെലഗ്രാം അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഖാംനഇ അമേരിക്കയ്ക്കും ഇസ്രഈലിനും മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കയുടെയും ഇസ്രഈലിന്റെയും ഭൗതികവും അഭൗതികവുമായ ആസ്തികള്‍ ഇറാന്‍ സൈന്യത്തിന്റെ ആക്രമണപരിധിയില്‍ കൊണ്ടുവരുന്നതിനായി സൈനിക ലക്ഷ്യങ്ങളുടെ പട്ടിക പുതുക്കാനും അദ്ദേഹം നിര്‍ദേശിച്ചുവെന്ന് […]
Source link
അമേരിക്ക-ഇസ്രഈല്‍ ഭീഷണിക്ക് ഉടന്‍ തിരിച്ചടി; ഇറാന്‍ സായുധസേനയ്ക്ക് ഉത്തരവിട്ട് ഖാംനഇ
Date:





