കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് സ്കൂളില്‍ എത്തരുതെന്ന് കൊല്ലം നടവത്തൂര്‍ ഈശ്വരവിലാസം ഹൈസ്ക്കൂള് മാനേജരുടെ നിര്‍ദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു. എസ് നായര്‍ നല്കിയ ഹരജിയിലെ ഉത്തരവിലാണ് കോടതി പരാമര്‍ശം. ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ നിര്‍ദേശം നല്കാന് മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ അവകാശമില്ലെന്നും കോടതി പറഞ്ഞു. മാന്യമായ രീതിയില്‍ ധരിക്കുന്നത് ഒരാളുടെ പദവിയേയോ കാര്യക്ഷമതയേയോ കുറച്ച് കാണിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. […]
Source link
ഇഷ്ടമുള്ള വസ്ത്രം മൗലികാവകാശം; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ച് വരാമെന്ന് ഹൈക്കോടതി
Date:





