കാസര്‍ഗോഡ്: കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ആര്.എസ്.എസ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന, വന്ദേമാതരം 150-ാം വാര്‍ഷിക ചടങ്ങുകളുടെ രണ്ടാം ദിവസവും പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ആര്.എസ്.എസ് ഗോബാക്ക്, സംഘി ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കി. പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഷൂ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. വന്ദേ മാതരം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ബന്ധമുള്ള പ്രഭാഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍വകലാശാല സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സെമിനാര്‍ ഹാളില്‍ കയറിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ, എം.എസ്.എഫ്, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. സംസ്ഥാന ഗവര്‍ണര്‍ […]
Source link
ആര്.എസ്.എസ് ഗോബാക്ക്, സംഘി ഗോ ബാക്ക്; കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ ഷൂ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍
Date:





