മാഡ്രിഡ്: രൂക്ഷമായ ഭവനപ്രതിസന്ധിയും പാര്‍ലമെന്റിലെ രാഷ്ട്രീയ പ്രതിസന്ധിയും ശക്തമായതോടെ സ്പെയിന്ല് ഇടക്കാല പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. നവംബര്‍ 29നാണ് തെരഞ്ഞെടുപ്പ് നടക്കുക. അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് സാഞ്ചസ് നേരത്തേയാക്കിയത്. വാടകയും വീടുകളുടെ വിലയും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാഞ്ചസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന രണ്ട് അടിയന്തര ഭവനപദ്ധതികള്‍ കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു. കുടിയൊഴിപ്പിക്കല്‍ നിയന്ത്രിക്കുന്നതും വാടകവീടുകളുടെ കരാര്‍ സംരക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും പദ്ധതികളിലുണ്ടായിരുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ […]
Source link
ഭവനപ്രതിസന്ധിയില്‍ സര്‍ക്കാരിന് തിരിച്ചടി; സ്പെയിന്ല് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പെഡ്രോ സാഞ്ചസ്
Date:





