ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങളും കുടിയൊഴിപ്പിക്കലും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണവും അവിടെ ‘വംശീയ ഉന്മൂലന’ത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നാതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇവ സമാധാനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ കണ്മുന്നില് വെച്ച് ദ്വിരാഷ്ട്ര പരിഹാരം ഇല്ലാതാകുന്നതിനെ അനുവദിക്കാനാവില്ലെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ നടന്ന 81ാമത് യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ദ റോഡ് എഹെഡ്’ എന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയെ ആകെ […]
Source link
വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അതിക്രമങ്ങളും ഭൂമി കൈയേറ്റവും വംശീയ ഉന്മൂലന സാധ്യത വര്‍ദ്ധിപ്പിക്കുന്നു: യു.എന്‍ സെക്രട്ടറി ജനറല്‍
Date:





