കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി (65) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ എട്ടരയോടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിലടക്കം പൊതുദര്‍ശനത്തിന് വെക്കുമെന്നാണ് വിവരം. ശേഷം വടകരയിലേക്ക് കൊണ്ട്‌പോവും. കോഴിക്കോട് വടകര മടപ്പള്ളി സ്വദേശിയാണ് രമേശന്‍ പാലേരി. കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി അദ്ദേഹം ഊരാളുങ്കലിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നുണ്ട്. 1995 ലായിരുന്നു അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയത്. സ്ഥാപനത്തെ ഇന്ന് […]
Source link
മൂന്നര പതിറ്റാണ്ട് കാലത്തെ നേതാവ്: ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു
Date:





