ന്യൂദല്‍ഹി: സ്‌കൂളുകളില്‍ പ്രത്യേക ശൗചാലയങ്ങളും സാനിറ്ററി നാപ്ക്കിനും ലഭിക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവരുതെന്ന് സുപ്രീം കോടതി. ഈ വിഷയത്തില്‍ കോടതി നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കാനും, എല്ലാ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കായി പ്രത്യേകവും പ്രവര്‍ത്തനക്ഷമവുമായ ശൗചാലയങ്ങള്‍ ഉറപ്പാക്കാനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി ജനുവരി 30-ന് ഉത്തരവ് നല്‍കിയിരുന്നു. ഈ വിധി നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തുകയായിരുന്നു കോടതി. […]
Source link
പ്രത്യേക ശൗചാലയങ്ങളും സാനിറ്ററി നാപ്ക്കിനും ലഭിക്കാത്തതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയും പഠിത്തം നിര്‍ത്തേണ്ടി വരരുത്: സുപ്രീം കോടതി
Date:





