മുക്കം: കോഴിക്കോട് മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവത്തിൽ പ്രതിയായ ഹോട്ടൽ ഉടമ പിടിയിൽ. ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. മറ്റുള്ള രണ്ട് പ്രതികളായ റിയാസ്, സുരേഷ് എന്നിവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കുന്നംകുളത്ത് നിന്നാണ് ഹോട്ടൽ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാല് ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുകയും ചെയ്യും. […]
Source link
മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; പ്രതിയായ ഹോട്ടലുടമ പിടിയിൽ
Date: