കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിന് എന്താണ് തടസമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ്. ഈശ്വരന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ വായ്പ എഴുതിത്തള്ളുന്ന നടപടികള്‍ സ്വീകരിക്കാന്‍ തടസമെന്താണെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദുരന്തബാധിതരുടെ വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ എഴുതി തള്ളാന്‍ കഴിയുമോയെന്ന് കേന്ദ്ര സര്‍ക്കാരിനോടും […]
Source link
മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളുന്നതിന് തടസമെന്താണ്; കേന്ദ്രത്തോട് ഹൈക്കോടതി
Date: