മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ സ്വവസതിയില്‍ വെച്ച് ആക്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശില്‍ നിന്നുമുള്ള വ്യക്തിയെയാണ് മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. മറ്റ് കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നേരിട്ട് 50 മണിക്കൂറിലധികം കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് 30 അംഗസംഘത്തെ പൊലീസ് വിന്യസിച്ചിരുന്നു. ഇന്നലെയും സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുമായി രൂപസാദൃശ്യം മാത്രമേ ഉള്ളൂവെന്നും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെന്നും പൊലീസ് അറിയിച്ചിരുന്നു. […]
Source link
സെയ്ഫ് അലിഖാനെതിരായ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
Date: