ന്യൂദല്ഹി: സി.ജെ.പി പ്രതിഷേധത്തോടനുബന്ധിച്ച് ദല്ഹിയില് ഇന്റര്നെറ്റ് റദ്ദാക്കിയ നടപടിയില് സുപ്രീം കോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്ക്കാര്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് മാപ്പപേക്ഷ നല്കിയിരിക്കുന്നത്. കേന്ദ്ര സര്ക്കാരിനെതിരായും ദല്ഹി പൊലീസിനെതിരായും കോടതിയലക്ഷ്യ നടപടികള് ആരംഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ഹരജികള് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. മനേകാ ഗുരുസ്വാമി ഉള്പ്പെടെയുള്ള അഭിഭാഷകരാണ് കേന്ദ്രത്തിനെതിരെ കോടതി അലക്ഷ്യ നടപടികള് ആരംഭിച്ചത്. ഇതില് ഇന്ന് മറുപടി നല്കണമെന്നാണ് കേന്ദ്രത്തോട് കോടതി അറിയിച്ചിരുന്നത്. പിന്നാലെയാണ് സി.ജെ.പി സമരത്തെ തടയാനായി ഇന്റര്നെറ്റ് നിരോധിച്ചതില് […]
Source link
മാപ്പാക്കണം; ദല്ഹിയിലെ ഇന്റര്നെറ്റ് നിരോധനത്തില് സുപ്രീം കോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് സുപ്രീം കോടതി
Date:





