തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ പൂര്‍ണ്ണമായും പൊതുജനസൗഹൃദ സേവനകേന്ദ്രങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘മൈ പോലീസ് സ്റ്റേഷന്‍’ പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനുകളില്‍ ചെല്ലാന്‍ ജനങ്ങള്‍ക്കുള്ള ഭയവും ആശങ്കയും ഒഴിവാക്കി, ആത്മവിശ്വാസത്തോടെ പരാതിക്കാര്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്ന അന്തരീക്ഷമൊരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള പൊലീസിംഗ് രീതികളാണ് കേരളത്തിന് ആവശ്യമെന്നും അതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ‘മൈ പോലീസ് സ്റ്റേഷന്‍’ പദ്ധതി എന്നും അദ്ദേഹം വ്യക്തമാക്കി. അപരിഷ്‌കൃതവും നിയമവിരുദ്ധവുമായ […]
Source link
പൊലീസ് സ്റ്റേഷനുകളുടെ അകവും പുറവും മാറും; ‘മൈ പൊലീസ് സ്റ്റേഷന്‍’ പദ്ധതിയെ കുറിച്ച് രമേശ് ചെന്നിത്തല
Date:





