ചെന്നൈ: തമിഴ്‌നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധവുമായി തമിഴക വെട്രി കഴകം (ടി.വി.കെ). മടപ്പുറം ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ അജിത് കുമാറിന്റെ മരണത്തിലെ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്രത്തിന് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്ന് ടി.വി.കെ അധ്യക്ഷന്‍ വിജയ് പറഞ്ഞു. ചെന്നൈയിലെ സ്വാമി ശിവാനന്ദ ശാലൈയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് വിജയ്‌യുടെ പരാമര്‍ശം. കറുത്ത ഷര്‍ട്ട് ധരിച്ചാണ് വിജയ് ഉള്‍പ്പടെയുള്ള ഭൂരിഭാഗം പ്രവര്‍ത്തകരും പ്രതിഷേധ വേദിയിലെത്തിയത്. സി.ബി.ഐ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കൈകളിലെ പാവയാണെന്നും […]
Source link
സോറി വേണ്ട നീതി മതി; ശിവഗംഗ കസ്റ്റഡി മരണത്തില്‍ ടി.വി.കെ പ്രതിഷേധം
Date:





