മണത്തല: തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍. ദേശീയപാത 66ലാണ് വിള്ളലുണ്ടായത്. നിര്‍മാണം തുടരുന്ന മണത്തല മേഖലയിലെ മേല്‍പ്പാലത്തിലാണ് വിള്ളല്‍ കണ്ടത്തിയത്. 50 മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളലുണ്ടായ ഭാഗം ടാറിട്ട് മൂടി. തൃശൂര്‍-ചാവക്കാട് റൂട്ടില്‍ മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിലെ 378-700 പില്ലറിന് സമീപത്താണ് വിള്ളലുണ്ടായത്. കനത്ത മഴയാണ് വിള്ളലിന് കാരണമായതെന്നാണ് വിവരം. നേരത്തെ മലപ്പുറത്തും കാസര്‍ഗോഡും ദേശീയപാതയില്‍ വിള്ളലുണ്ടായിരുന്നു. മലപ്പുറത്ത് ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു. […]
Source link
മലപ്പുറത്തിനും കാസര്‍ഗോഡിനും പിന്നാലെ തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍
Date:





