ന്യൂദല്‍ഹി: അന്താരാഷ്ട്ര നാണയ നിധിയിലെ (ഐ.എം.എഫ്) രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ പിന്‍വലിച്ച് ഇന്ത്യ. ആറ് മാസം കാലാവധി ശേഷിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ കൃഷ്ണമൂര്‍ത്തിയെ പിന്‍വലിച്ചത്. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ പിരിച്ചുവിടാന്‍ കാബിനറ്റ് നിയമന സമിതി (എ.സി.സി) അംഗീകാരം നല്‍കിയതായി ഏപ്രില്‍ 30ന് പുറത്തിറക്കിയ എ.സി.സിയുടെ ഉത്തരവില്‍ പറയുന്നു. പിരിച്ചുവിടല്‍ നടപടിയില്‍ എ.സി.സി കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാന്‍ ഐ.എം.എഫ് യോഗം ചേരാനിരിക്കെയാണ് കേന്ദ്രത്തിന്റെ തിരക്കിട്ട നടപടി. […]
Source link
ഐ.എം.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യത്തെ പിന്‍വലിച്ച് ഇന്ത്യ; നടപടി ആറ് മാസം കാലാവധി ശേഷിക്കെ
Date:





