താന്‍ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് ടെലിവിഷന്‍ ഷോയില്‍ തുറന്നു പറഞ്ഞ് സാന്ദ്ര

ന്യൂയോര്‍ക്ക്: താന്‍ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് തുറന്നു പറഞ്ഞ് യുവതി. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു സാന്ദ്രയുടെ തുറന്നു പറച്ചില്‍. സാന്ദ്ര വില്ലിസെന്ന യുവതിയാണ് ജീന്‍സ് വാങ്ങിയിട്ട് ഇന്നേവരെ അലക്കിയിട്ടില്ലെന്ന് തുറന്നു പറഞ്ഞ് ഞെട്ടിച്ചിരിക്കുന്നത്.

ഇനി രണ്ട് വര്‍ഷം കൂടെ ആ ജീന്‍സ് കഴുകാതെ ഉപയോഗിക്കാനാവുമെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ജീന്‍സ് ഉപയോഗിക്കുന്നതെന്നും സാന്ദ്ര വ്യക്തമാക്കി.

അഴുക്ക് പറ്റിയാല്‍ ആ ഭാഗം മാത്രം തുടച്ച് വൃത്തിയാക്കുമെന്നും ദുര്‍ഗന്ധമുണ്ടോയെന്ന് താന്‍ സ്ഥിരമായി പരിശോധിക്കുകയും ചെയ്യുമെന്നും സാന്ദ്ര പറയുന്നു. ദുര്‍ഗന്ധം അനുഭപ്പെടുന്ന സന്ദര്‍ഭത്തില്‍ ജീന്‍സ് ഫ്രീസറില്‍ വയ്ക്കുമെന്നും സാന്ദ്ര പറയുന്നു.

അലക്കാതിരുന്നതിനാല്‍ ഇന്‍ഡിഗോ ബ്ലൂ ജീന്‍സ് പുതിയത് പോലെ തന്നെയുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 20 വര്‍ഷത്തിലേറെക്കാലം ജീന്‍സ് അലക്കാതെ ഉപയോഗിക്കാമെന്ന് ഷോയില്‍ വിദഗ്ധര്‍ പറഞ്ഞതോടെയാണ് സാന്ദ്രയും ആളുകളെ ഞെട്ടിച്ചത്.