സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിനിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മ്ലാഡെനോവാക്കിന് സമീപത്താണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സെർബിയയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 21 കാരനായ പ്രതിക്കായി തിരച്ചിൽ തുടരുകയായാണ്. ഓട്ടോമാറ്റിക് ആയുധം ഉപയോഗിച്ച് പ്രതി ജനക്കൂട്ടത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നുവെന്ന് ആർടിഎസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് പറഞ്ഞു. വെടിവെച്ച ശേഷം ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.
ഇതുവരെ മൊഴികളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം കഴിഞ്ഞ ബുധനാഴ്ച, വ്ലാഡിസ്ലാവ് റിബ്നിക്കർ പ്രൈമറി സ്കൂളിൽ 13 വയസ്സുകാരൻ പിതാവിന്റെ തോക്കുപയോഗിച്ച് നടത്തിയ വെടിവെയ്പ്പിൽ എട്ട് സ്കൂൾ കുട്ടികളും ഒരു ഗാർഡും കൊല്ലപ്പെട്ടു. ഇതിന്റെ ഞെട്ടലിൽ നിന്ന് മാറുന്നതിനു മുൻപാണ് അടുത്ത വെടിവെയ്പ്പ്.