ഓസ്ട്രേലിയൻ താരത്തിനായി ഒരു ഇന്ത്യൻ ക്ലബ് കൂട് രം​ഗത്ത്..?? ട്രാൻസ്ഫർ പോര് മുറുകുന്നു

ഓസ്ട്രേലിയക്കായി കഴിഞ്ഞ ലോകകപ്പിൽ പന്ത് തട്ടിയ ജേസൺ കമ്മിങ്സിനെ സ്വന്തമാക്കാൻ മോഹൻ ബ​ഗാൻ ശ്രമം തുടങ്ങിയിട്ട് കുറച്ചായി. ഓസ്ട്രേലിയൻ ക്ലബായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനായി ​ഗോൾവേട്ട നടത്തുന്ന ഈ സ്ട്രൈക്കറെ റാഞ്ചാൻ വൻ തുക മുടക്കാൻ ബ​ഗാൻ തയ്യാറാണ്. എന്നാൽ ഈ ട്രാൻസ്ഫർ ഇപ്പോഴും വിജയത്തിലെത്തിയിട്ടില്ല എന്നാണ് സൂചന.

ഇപ്പോൾ സ്കോട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജേസണെ റാഞ്ചാൻ മറ്റൊരു ഐഎസ്എൽ ക്ലബ് കൂടി രം​ഗത്തുണ്ട്. ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിയാണ് താരത്തിനായി രം​ഗത്തുള്ളതെന്നാണ് ഹെറാൾഡ് സ്കോട്ലൻഡ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറ്റി ഫുട്ബോൾ ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈയ്ക്കും പണമൊരു പ്രശ്നമല്ല. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഓഫറുകളും ജേസൺ പരി​ഗണിക്കുന്നതായാണ് സൂചന.

സ്കോട്ലൻഡിൽ ജനിച്ച ജേസൺ അന്താരാഷ്ട്ര തലത്തിൽ ഓസ്ട്രേലിയയെയാണ് പ്രതിനിധീകരിക്കുന്നത്. മറീനേഴ്സിനായി ഈ സീസണിൽ 25 മത്സരങ്ങളിൽ നിന്ന് 17 ​ഗോളാണ് ജേസൺ നേടിയത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരായ മത്സരത്തിലും ജേസൺ കളിച്ചിരുന്നു.