ഉപയോക്താക്കൾക്കായി സൗജന്യ എസി ചെക്ക്- അപ്പ് ക്യാമ്പുകളുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ. ഇന്ത്യയിലെ എല്ലാ നിസാൻ അംഗീകൃത വർക്ക്ഷോപ്പുകളിലും എസി ചെക്ക്-അപ്പ് ക്യാമ്പുകൾ നടത്തുന്നതാണ്. ഏപ്രിൽ 15 മുതൽ ജൂൺ 15 വരെയാണ് എസി ചെക്ക്-അപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിസാൻ, ഡാറ്റ്സൺ വാഹന ഉടമകൾക്ക് നിസാൻ കണക്ട് ആപ്പ് വഴിയോ, നിസാൻ മോട്ടോർ ഇന്ത്യ വെബ്സൈറ്റ് വഴിയോ ചെക്ക്-അപ്പിനായി സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.
നിസാൻ, ഡാറ്റ്സൺ ബ്രാൻഡഡ് വാഹനങ്ങൾക്ക് സേവനം നൽകുന്ന വർക്ക്ഷോപ്പ് മുഖാന്തരമാണ് സർവീസ് ക്യാമ്പുകൾ നടക്കുന്നത്. ഇത്തരത്തിൽ 122 വർക്ക്ഷോപ്പുകളാണ് ഇന്ത്യയിലുടനീളം സ്ഥിതി ചെയ്യുന്നത്. സൗജന്യ എസി ചെക്ക്-അപ്പ്, എക്സ്റ്റീരിയർ ചെക്ക്, ഇന്റീരിയർ ചെക്ക്, അണ്ടർ ബോഡി ചെക്ക്, റോഡ് ടെസ്റ്റ് ഉൾപ്പെടുന്ന 20 പോയിന്റ് ചെക്ക്- അപ്പ് ക്യാമ്പിൽ നടക്കും. ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് കോംപ്ലിമെന്ററി ടോപ്പ് വാഷ് ലഭിക്കുന്നതാണ്.