ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവിച്ചു; നവജാതശിശുവിനെ കൊലപ്പെടുത്തി

മഹാരാഷ്ട്ര: ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവ ശേഷം പെൺകുട്ടി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. തന്റെ വീട്ടിൽ വച്ച് ആണ് പെൺകുഞ്ഞിന് ജന്മം നല്‍കിയത്. തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അംബജാരി പ്രദേശത്തെ താമസക്കാരിയാണ് പെൺകുട്ടി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടയാളാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി കുടുംബത്തോട് മറച്ചുവച്ചു. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് കുട്ടി അമ്മയോട് പറഞ്ഞിരുന്നത്. മാർച്ച് 2 ന് ഒരു പെൺകുട്ടിക്ക് ജന്മം നൽകി.

യൂട്യൂബ് വീഡിയോകൾ നോക്കിയാണ് 15 കാരി പ്രസവിച്ചത്. ഉടൻ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചു. ആരോഗ്യം വഷളായതോടെ പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറഞ്ഞു, പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.