ബെംഗളൂരു: ഹോം വര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞ് കര്‍ണാടകയില്‍ രണ്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. ബാഗല്‍കോട്ട് ജില്ലയിലെ റബകവി ബനഹട്ടി താലൂക്കിലെ നവലഗി ഗ്രാമത്തിലെ റാണി ചെന്നമ്മ പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം നടന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഗൃഹപാഠം ചെയ്തില്ല എന്ന കാരണത്താല്‍ ചൂരല്‍ കൊണ്ടും മരകഷ്ണം കൊണ്ടും അധ്യാപികയും പ്രധാന അധ്യാപകനും മര്‍ദിക്കുകയായിരുന്നു. സ്‌കൂളിലെ പ്രധാന അധ്യാപകനും ക്ലാസ് അധ്യാപകനുമെതിരെയാണ് പരാതി. രണ്ട് ദിവസം അസുഖം ബാധിച്ച് അവധിയിലായിരുന്ന കുട്ടി ഇന്ന് (വ്യാഴം) സ്‌കൂളില്‍ തിരിച്ചെത്തുകയായിരുന്നു. […]
Source link
ഹോംവര്‍ക്ക് ചെയ്തില്ല, കര്‍ണാടകയില്‍ രണ്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; അധ്യാപികയ്ക്കും പ്രധാന അധ്യാപകനുമെതിരെ കേസ്
Date:





