തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.ഐ.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കുറ്റത്തിൽ നിന്നും കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്തിയതും ഭയം കാരണം അവർ കോടതിയിൽ ഹാജരാകാതിരുന്നതുമാണ് കേസിൽ തിരിച്ചടിയായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനക്കുറ്റം തള്ളിയതിനെതിരെ തീർച്ചയായും അപ്പീൽ പോകുമെന്നും നിയമപരമായി അവസാനം വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷുക്കൂർ എന്ന ചെറിയ ബാലനെ വിളിച്ചിറക്കി കൊണ്ടുവന്ന് മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. […]
Source link
അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ ഭീഷണിപ്പെടുത്തിയത് തിരിച്ചടിയായി; ഗൂഢാലോചനക്കേസിൽ അപ്പീൽ പോകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Date:





