ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ 300 വര്‍ഷം പഴക്കമുള്ള ദര്‍ഗ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയതായി റിപ്പോര്‍ട്ട്. ഹസ്രത്ത് ഖാസിം ഷാ വാലിയുടെ ദര്‍ഗയാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഇത് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍, പ്രദേശവാസികള്‍ അവരെ തടഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെ ചൊവ്വാഴ്ച രാത്രിയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കല്‍ നടപടി നടന്നതെന്ന് ഒബ്‌സര്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം മൂന്ന് നൂറ്റാണ്ടുകളായി ദര്‍ഗ ഈ സ്ഥലത്ത് ഇത് നിലനിന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. […]
Source link
രാത്രിയുടെ മറവില്‍ ബുള്‍ഡോസര്‍ രാജ്; 300 വര്‍ഷം പഴക്കമുള്ള ദര്‍ഗ പൊളിച്ചുനീക്കി
Date:





