ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരെ നീക്കം ചെയ്തെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിച്ച അവകാശവാദത്തെ ചോദ്യം ചെയ്ത് രാജ്യസഭാ എം.പി കപില്‍ സിബല്‍. ഈ കണക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് ആദിത്യനാഥ് പറയണമെന്ന് സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ പേരുകളും അവര്‍ ഉള്‍പ്പെട്ടിരുന്ന മണ്ഡലങ്ങളും വെളിപ്പെടുത്തണം. വെറുതെ ഒരു സംഖ്യ പറയുന്നതിന് പകരം, നീക്കം ചെയ്യപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ ആദിത്യനാഥ് തയ്യാറാവണമെന്നും സിബല്‍ ആവശ്യപ്പെട്ടു. […]
Source link
1.27 കോടി ഹിന്ദു വോട്ടര്‍മാര്‍: യോഗിയുടെ ആരോപണം ചോദ്യം ചെയ്ത് കപില്‍ സിബല്‍
Date:





