പാരീസ്: ഫ്രാന്‍സില്‍ ജീവിത ചെലവ് വര്‍ധിക്കുന്നതും വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും അടക്കമുള്ള പ്രശ്നങ്ങള്‍ക്കെതിരായ വാരാന്ത്യ പ്രതിഷേധങ്ങളില്‍ ലക്ഷക്കണക്കിന് പേര് പങ്കാളികളായി. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നുള്ള വിവരം. ഭൂരിഭാഗവും സമാധാനപരമായാണ് പ്രതിഷേധം നടന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചത്തെ പ്രതിഷേധത്തില്‍ ഏകദേശം എട്ട് ലക്ഷം പേര് പങ്കെടുത്തതായി ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. എന്നാല്‍ 4,10,000 പേരാണ് പ്രതിഷേധത്തില്‍ […]
Source link
ഫ്രാന്‍സിലെ പ്രക്ഷോഭം; ശനിയാഴ്ച തെരുവിലിറങ്ങിയത് എട്ട് ലക്ഷത്തിലധികം പേര്; 1000 പേര് അറസ്റ്റില്‍
Date:





