ന്യൂദല്‍ഹി: ദല്‍ഹിയിലെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്രപരിഷ്കരണവുമായി (എസ്.ഐ.ആര്) ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് നല്കിയ നോട്ടീസുകളില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. നോ മാപ്പിങ് ചൂണ്ടിക്കാട്ടി വോട്ടര്‍മാര്‍ക്ക് നല്കിയ നോട്ടീസുകള്‍ പലതും യാന്ത്രികമായി, വ്യക്തിഗത പരിശോധനയില്ലാതെ പുറപ്പെടുവിച്ചതായി തോന്നുന്നുവെന്ന് കോടതി പറഞ്ഞു. നോട്ടീസുകള്‍ എങ്ങനെ തയ്യാറാക്കുന്നുവെന്നും വോട്ടര്‍മാരെ പരിശോധനയ്ക്കായി തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരാണ് […]
Source link
ദല്‍ഹി എസ്.ഐ.ആര്: വോട്ടര്‍മാര്‍ക്ക് നല്കിയ നോട്ടീസുകള്‍ യന്ത്രനിര്‍മിതമെന്ന് സുപ്രീം കോടതി
Date:





