ഇംഫാല്‍: മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിലെ തമേയ് മേഖലയില്‍ അജ്ഞാതരായ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ 15 കാരന്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ടാകൗ ഗ്രാമത്തില്‍ നിന്നുള്ള കുട്ടി അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി തമേയ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് നിന്ന് ഏകദേശം 20 റൗണ്ട് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഗ്രാമവാസികളാണ് റോഡരികില്‍ വെടിയേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം […]
Source link
മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്: 15 വയസുള്ള കുട്ടി കൊല്ലപ്പെട്ടു
Date:





