തിരുവനന്തപുരം: ലക്ഷ്മിപ്രിയ അധിക്ഷേപിച്ചുവെന്നുള്ള അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അന്‍സിബയുടെ ഹരജിയില്‍ തിങ്കളാഴ്ച വിധി പറയും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതായിരുന്നു അന്‍സിബ നല്കിയ പരാതി.ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിപ്രിയ ഇത്തരത്തില്‍ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അന്‍സിബ പറയുന്നു. എന്നാല്‍ അന്‍സിബയുടെ പരാതി എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ മാത്രമുള്ള വകുപ്പുകളില്ലെന്നും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. […]
Source link
ലക്ഷ്മിപ്രിയ അധിക്ഷേപിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവമുള്ളത്: ഹൈക്കോടതി
Date:





