കൊച്ചി: കൊച്ചി കിന്‍ഡര്‍ ഹോസ്പിറ്റലില്‍ നവജാത ശിശുമരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട്. പ്രസവത്തിലും ശിശുപരിചരണത്തിലും ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതാണ് റിപ്പോര്‍ട്ട്. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയതെന്നും പ്രവര്‍ത്തിക്കാത്ത വെന്റിലേറ്ററിലാണ് കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രസവത്തിന് ശേഷം നവജാത ശിശുവിന് നല്‍കേണ്ട ചികിത്സ നല്‍കിയില്ലെന്നും കുഞ്ഞ് മഷികുടിച്ചതറിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. രേഖകളില്‍ പൊരുത്ത കേടുകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എറണാകുളം ചളിക്കവട്ടം സ്വദേശികളായ റൊമാരിയോ- അലീന ദമ്പതികളുടെ പത്ത് […]
Source link
കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; ചികിത്സാപ്പിഴവ് മൂലമെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട്
Date:





