തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ആളെ പറ്റിക്കുന്ന സമീപനത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്‍. ഓര്‍ഡിനറി ബസ് എന്ന് മാത്രമല്ലല്ലോ പറഞ്ഞിരുന്നതെന്നും പറയുന്നതല്ല യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പരിപാടിയില്‍ നിന്ന് സി.പി.ഐ.എം എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുമെന്നും സി.പി.ഐ.എം സഹകരിക്കുന്നില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം, ഏതു ഭാഗത്തേക്കും പോകാം, ടൂറിസം പോലെ ഉപയോഗിക്കാം തുടങ്ങി എന്തൊക്കെയാണ് അവര്‍ പറഞ്ഞത്. […]
Source link
യു.ഡി.എഫ് പറഞ്ഞതല്ല പാലിക്കുന്നത്; കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെ പറ്റിക്കല്‍ സമീപനത്തിന്റെ ഭാഗം: എം.വി ഗോവിന്ദന്‍
Date:





