തിരുവനന്തപുരം: കേരളം സാമ്പത്തികമായി തകർന്നു എന്ന മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പരാമർശത്തിന് മറുപടിയുമായി മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. വസ്തുതകൾ പരിശോധിക്കാതെയാണ് ഇത്തരം പ്രചാരണമെന്നും, ഏറ്റവും മികച്ച ധനകാര്യ മാനേജ്മെന്റ് നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടെന്നും ക്ഷേമ പെൻഷനുകൾ ഒരു ഗഡു പോലും കുടിശ്ശികയില്ലാതെയും ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ഡി.എ എന്നിവ കൃത്യമായി നൽകിയുമാണ് ഭരണം കൈമാറിതെന്നും അദ്ദേഹം വ്യക്തമാക്കി. […]
Source link
കേരളം പാപ്പരായെന്ന എ.കെ. ആന്റണിയുടെ വാദം വസ്തുതാവിരുദ്ധം; ഭദ്രമായ സാമ്പത്തികാവസ്ഥയിലാണ് അധികാരം കൈമാറിയത്: കെ.എൻ. ബാലഗോപാൽ
Date:





