തിരുവനന്തപുരം: കൊല്ലം നിലമേലില്‍ രണ്ട് പേര്‍ മരണപ്പെട്ട സംഭവം ഭക്ഷ്യവിഷബാധ കാരണമെന്ന് റിപ്പോര്‍ട്ട്. മരണപ്പെട്ട റഷീദ ബീവിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണമായി ഭക്ഷ്യവിഷബാധയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. പാത്തോളജി റിപ്പോര്‍ട്ട് കൂടി വന്നതിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. നേരത്തെ, ഭക്ഷ്യ അലര്‍ജിയാണ് മരണകാരണമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഡോക്ടര്‍മാരും അലര്‍ജിയാകാമെന്ന സംശയം ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച രാത്രി വിഴിഞ്ഞം അസ്മാക്ക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിലമേല്‍ ചടയമംഗലം […]
Source link
നിലമേലിലെ മരണം: അലര്‍ജിയല്ല, ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Date:





