കൊച്ചി: ബ്യൂറോക്രസി യജമാനന്മാരല്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. ‘ബ്യൂറോക്രസി യജമാനന്മാരല്ല, ജനാധിപത്യ സേവകരാണ്’ എന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. തഹസില്‍ദാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. ഉദ്യോഗസ്ഥരില്‍ നിന്ന് മനുഷ്വത്വപരമായ സമീപനം ഉണ്ടായാലേ ജനാധിപത്യം വിജയിക്കൂ എന്നും കോടതി പറഞ്ഞു. അല്ലാത്തപക്ഷം സര്‍ക്കാരുകള്‍ പരാജയമായി മാറുമെന്നും പരാമര്‍ശമുണ്ട്. ഹരജിക്കാരന്റെ ഭാര്യാപിതാവിന്റെ […]
Source link
ബ്യൂറോക്രസി യജമാനന്മാരല്ല; ജനാധിപത്യ സേവകര്‍: ഹൈക്കോടതി
Date:





