ടെഹ്‌റാന്‍: ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ വന്‍സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ഷാഹിദ് രാജി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും 500ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ഇറാനിലെ സുപ്രധാനമായ തുറമുഖ നഗരമാണിതെന്നും ഇറാനിലെ തന്നെ അത്യാധുനിക കണ്ടയ്‌നര്‍ പോര്‍ട്ടും കൂടിയാണ് സ്‌ഫോനമുണ്ടായ നഗരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കണ്ടയ്‌നര്‍ യാര്‍ഡിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുറമുഖത്തിലെ ചില കണ്ടയ്‌നറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വലിയ രീതിയില്‍ തീയും പുകയും ഉയരുകയായിരുന്നു. ഗ്യാസ് ടാങ്കറാണ് […]
Source link
ഇറാനില്‍ ഷാഹിദ് രാജി തുറമുഖത്ത് സ്‌ഫോടനം; നാല് മരണം, 500ലധികം തൊഴിലാളികള്‍ക്ക് പരുക്ക്
Date:





