കല്‍പ്പറ്റ: മാനന്തവാടിയിലെ കമ്പമല വനമേഖലയില്‍ തീയിട്ട പ്രതി പിടിയില്‍. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഇയാള്‍ കാടിന് തീയിട്ടത് എന്നതില്‍ വ്യക്തതയില്ല. പ്രതിയെ വനംവകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയെ നിലവില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ വനത്തിലുണ്ടായിരുന്ന തീപിടിത്തം സ്വാഭാവികമായി ഉണ്ടായതല്ലെന്ന് മാനന്തവാടി ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞിരുന്നു. ആരെങ്കിലും കത്തിച്ചാല്‍ മാത്രമേ തീ ഇത്തരത്തില്‍ ആളി പടരുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുധീഷിനെ വനംവകുപ്പ് പിടികൂടുന്നത്. […]
Source link
മാനന്തവാടിയിലെ തീപിടിത്തം; വനത്തിന് തീയിട്ട പ്രതി പിടിയില്‍
Date:





