ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പോരാടുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസാണ് മോന്‍ജിത്ത് ചോട്യ എന്നയാളുടെ പരാതിയിന്മേല്‍ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 152, 197 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പരാതിയില്‍ പറയുന്നത്. രാജ്യത്ത് അശാന്തിയും വിഘടനവാദ വികാരങ്ങളും ഉണര്‍ത്താന്‍ കഴിയുന്ന അപകടകരമായ ആഖ്യാനമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്നാണ് പരാതിക്കാരന്‍ എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ ഓരോ […]
Source link
ഭരണകൂടവുമായി പോരാടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കേസ്
Date: