10
November, 2026

A News 365Times Venture

10
Tuesday
November, 2026

A News 365Times Venture

ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം

Date:



ജെറുസലെം: ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ അംഗീകാരം. കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ 33 അംഗ സമ്പൂര്‍ണ മന്ത്രിസഭയുടെ വോട്ടെടുപ്പിനായി കൈമാറിയത്.

Read Also: മൂന്നാറിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു: ഒരു മരണം

24 പേര്‍ കരാറിനെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ കരാറിന് അംഗീകാരമായി. കരാര്‍ വ്യവസ്ഥകളില്‍ അവസാന നിമിഷം ഹമാസ് ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിപ്പിച്ചുവെന്നാരോപിച്ചാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം വൈകിപ്പിച്ചത്.

കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ബന്ദികളെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വ്യക്തമാക്കി. ബന്ദികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട ചികിത്സാ സൗകര്യങ്ങളടക്കം ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.

യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പ്രധാനമധ്യസ്ഥരാണ് ഖത്തര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സോണിയാ ഗാന്ധിയുടെ പുസ്തകം കാലത്തിന്റെ അടയാളം: ടി. സിദ്ദിഖ്

തൃശൂര്‍: സോണിയാ ഗാന്ധിയുടെ ‘ബിലോങിങ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന...

‘தமிழகத்தில் சட்டம் – ஒழுங்கு ஐசியுவிலும், ஆட்சி நிர்வாகம் கோமாவிலும் உள்ளது'- ஸ்டாலின் விமர்சனம்

தமிழகத்தில் சட்டம்-ஒழுங்கு ஐசியூவிலும், ஆட்சி கோமாவிலும் உள்ளதாக தவெக அரசை திமுக...

Lakdikapul One Way :హైదరాబాద్‌లో మరో వన్ వే.. లక్డీకాపూల్‌లో 22న ప్రయోగాత్మక అమలు..

హైదరాబాద్ నగరంలో అత్యంత రద్దీగా ఉండే లక్డీకాపూల్ జంక్షన్‌లో ట్రాఫిక్ చిక్కులకు...

പിടിച്ചെടുത്തത് 44,250 വെടിയുണ്ടകള്‍: ‘ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് ചില ഉത്തരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് പ്രിയങ്ക് ഖാര്‍ഗെ

ബെംഗളൂരു: ബിഹാറിലും ഹരിയാനയിലുമായി 44,250 വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് ആര്‍.എസ്.എസുമായുള്ള...